Home Kerala‘മൊബൈൽ രാഷ്ട്രീയം നടത്തുന്നയാൾ’; പി.വി. അൻവറിനെതിരെ എം.വി. ജയരാജന്റെ കടുത്ത വിമർശനം

‘മൊബൈൽ രാഷ്ട്രീയം നടത്തുന്നയാൾ’; പി.വി. അൻവറിനെതിരെ എം.വി. ജയരാജന്റെ കടുത്ത വിമർശനം

by news_desk1
0 comments

കണ്ണൂര്‍: സിപിഐഎം നേതാവ് എം വി ജയരാജന്‍, ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി. അൻവറിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. “മൊബൈൽ രാഷ്ട്രീയം നടത്തുന്നയാളാണ് അൻവർ, അദ്ദേഹത്തിന്റെ സ്ഥാനം രാഷ്ട്രീയ ചവറ്റുകൊട്ടയിലായിരിക്കും” എന്നാണ് ജയരാജന്റെ പ്രതികരണം.

എക്‌സിറ്റ് പോൾ ഫലങ്ങൾ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ഇല്ലെന്ന് വ്യക്തമാക്കുന്നുവെന്നും, അത് എൽഡിഎഫ് ഭരണത്തിന്റെ തുടർച്ചയ്ക്ക് സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെയും ജയരാജൻ വിമർശിച്ചു. പോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഏകദേശം 21,000 ജീവനക്കാർക്ക് വോട്ടവകാശം നിഷേധിച്ചതായി ആരോപിച്ച്, ഭരണഘടനാപരമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച്, ഈ വിഷയത്തിൽ ഉണ്ടായ തീരുമാനം ദൗർഭാഗ്യകരമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

സസ്‌പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിനെയും ജയരാജൻ വിമർശിച്ചു. സർവീസ് ചട്ടങ്ങൾ ലംഘിച്ചാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും, സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി പൊതുവേദികളിൽ അഭിപ്രായം പറയുന്നത് ചട്ടലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like