Home Nationalഅസമില്‍ വീണ്ടും ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാര്‍; സത്യപ്രതിജ്ഞ മെയ് 12ന്

അസമില്‍ വീണ്ടും ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാര്‍; സത്യപ്രതിജ്ഞ മെയ് 12ന്

by news_desk1
0 comments

ഗുവാഹത്തി: അസമില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ബിജെപി സര്‍ക്കാരിനെ നയിക്കാന്‍ ഹിമന്ത ബിശ്വ ശർമയെ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഗുവാഹത്തിയില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

കേന്ദ്ര നിരീക്ഷകരായ  ജെ പി നദ്ദ, നായാബ് സിങ് സെയ്നിയും പങ്കെടുത്ത യോഗത്തിലാണ് ഹിമന്ത ബിശ്വ ശര്‍മയെ ഏകകണ്ഠേന നേതാവായി തെരഞ്ഞെടുത്തത്.

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 12ന് നടക്കും. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിക്കൊപ്പം 102 എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും.

അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം വന്‍ ഭൂരിപക്ഷത്തോടെയാണ് വീണ്ടും അധികാരത്തിലെത്തിയത്. 177 അംഗ നിയമസഭയില്‍ എന്‍ഡിഎ 102 സീറ്റുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷത്തിന് 75 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപി ഒറ്റയ്ക്ക് 82 സീറ്റുകള്‍ നേടി സംസ്ഥാനത്ത് വ്യക്തമായ ആധിപത്യം നിലനിര്‍ത്തുകയും ചെയ്തു.

You may also like