5
ഭോപാൽ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ ബാർഗി അണക്കെട്ടിൽ ഉണ്ടായ ക്രൂയിസ് ബോട്ട് അപകടത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. തിരച്ചിൽ തുടരുന്നതിനിടെ ഒരു കുട്ടിയുടെയും ബന്ധുവിന്റെയും മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു.
അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണെന്നും കാണാതായവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ദുരന്തത്തിന്റെ കാരണം വ്യക്തമാക്കാൻ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.

