Home Kerala‘കേരളത്തിലെ മത്സരം ഇനി യുഡിഎഫും ബിജെപിയും തമ്മിൽ’; എൽഡിഎഫ് അപ്രസക്തമാകുമെന്ന് കെ. സുരേന്ദ്രൻ

‘കേരളത്തിലെ മത്സരം ഇനി യുഡിഎഫും ബിജെപിയും തമ്മിൽ’; എൽഡിഎഫ് അപ്രസക്തമാകുമെന്ന് കെ. സുരേന്ദ്രൻ

by news_desk1
0 comments

തിരുവനന്തപുരം: കേരളത്തിൽ ഇനി പ്രധാന രാഷ്ട്രീയ മത്സരം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. എൽഡിഎഫിന്റെ രാഷ്ട്രീയ പ്രസക്തി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി. സതീശൻ സർക്കാരിനെ പിണറായി സർക്കാരിന്റെ കാർബൺ കോപ്പിയെന്നും സുരേന്ദ്രൻ വിശേഷിപ്പിച്ചു. ബിജെപിയിലെ ഓരോ സംസ്ഥാന അധ്യക്ഷനും വ്യത്യസ്തമായ ശൈലിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം ഉത്തരവാദിത്തപ്പെട്ടവർ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് തനിക്ക് സംഘടനാ ചുമതല ഉണ്ടായിരുന്നില്ലെന്നും ഫണ്ടുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് ആധികാരികമായി പറയാൻ കഴിയുക പാർട്ടി പ്രസിഡന്റിനാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയിലെ നടപടിക്രമങ്ങൾ പൂർത്തിയായാൽ പ്രസിഡന്റ് തന്നെ വിഷയത്തിൽ എല്ലാം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

You may also like