തൃശ്ശൂര്‍: കേരള വന ഗവേഷണ സ്ഥാപനമായ കെ.എഫ്.ആര്‍.ഐയില്‍ പ്രോജക്ട് ഫെല്ലോ/ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 2029 മാര്‍ച്ച് 3 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്കാണ് നിയമനം.
‘റിസോഴ്‌സ് എന്‍ഹാന്‍സ്‌മെന്റ് ആന്‍ഡ് കപ്പാസിറ്റി ബില്‍ഡിംഗ് ത്രൂ മോഡേണൈസേഷന്‍ ഓഫ് ദി പ്രൊഡക്ഷന്‍, പ്രൊഡക്ട്സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഫോര്‍ എന്‍ഷൂറിംഗ് ലൈവ്‌ലിഹുഡ് സെക്യൂരിറ്റി ഓഫ് ദി ട്രഡീഷണല്‍ ബാംബൂ വര്‍ക്കിംഗ് കമ്മ്യൂണിറ്റി ഓഫ് ദി പാലക്കാട് ഡിസ്ട്രിക്റ്റ്’ എന്ന പദ്ധതിയിലേക്കാണ് പ്രോജക്ട് ഫെല്ലോ അല്ലെങ്കില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികകളില്‍ നിയമനം നടത്തുന്നത്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 18ന് രാവിലെ 10 മണിക്ക് തൃശ്ശൂര്‍ പീച്ചിയിലെ കെ.എഫ്.ആര്‍.ഐ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kfri.res.in

