കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന **‘ഖലീഫ’**യുടെ ചിത്രീകരണം പൂർത്തിയായി. പൃഥ്വിരാജ് – വൈശാഖ് – ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 20ന് തിയേറ്ററുകളിലെത്തും.
ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ‘ഖലീഫ’യുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനാകുമെന്നാണ് വിവരം.
ജിനു ഇന്നോവേഷൻ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യനാണ് സഹനിർമ്മാതാവ്. മോഹൻലാൽ അവതരിപ്പിക്കുന്ന മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ കൊച്ചുമകനായ ആമിർ അലിയെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം പൃഥ്വിരാജിന്റെ ജന്മദിനത്തിൽ പുറത്തിറക്കിയ ഗ്ലിംപ്സ് വീഡിയോയിലൂടെയാണ് മാമ്പറയ്ക്കൽ അഹമ്മദ് അലി, മാമ്പറയ്ക്കൽ ആമിർ അലി എന്നീ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങളിലൂടെയായിരുന്നു ഈ പരിചയപ്പെടുത്തൽ.
സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന ബിഗ് ബജറ്റ് എന്റർടെയ്നറാണ് ‘ഖലീഫ’ എന്ന സൂചനയും വീഡിയോ നൽകിയിരുന്നു. ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളാണ്. മലയാളത്തിൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രവുമാണിത്.
മാസ്-സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ശ്രദ്ധേയമായ ചേസ് രംഗങ്ങളും ആക്ഷൻ സീക്വൻസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈൻ.
‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്.
സാങ്കേതിക പ്രവർത്തകർ:
ഛായാഗ്രഹണം – ജോമോൻ ടി ജോൺ
സംഗീതം – ജേക്സ് ബിജോയ്
എഡിറ്റിംഗ് – ചമൻ ചാക്കോ
പ്രൊഡക്ഷൻ ഡിസൈൻ – മോഹൻദാസ്
ആക്ഷൻ – യാനിക്ക് ബെൻ
കോ-ഡയറക്ടർ – സുരേഷ് ദിവാകർ
വസ്ത്രാലങ്കാരം – മഷർ ഹംസ
കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്
മേക്കപ്പ് – അമൽ ചന്ദ്രൻ
സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ
അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം
ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ
പ്രൊഡക്ഷൻ കൺട്രോളർമാർ – റെനി ദിവാകർ, വിനോഷ് കൈമൾ
കളറിസ്റ്റ് – ശ്രീക് വാര്യർ
പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക് കുഞ്ഞമ്മ
ഡി.ഐ – കളർ പ്ലാനറ്റ്
വിഎഫ്എക്സ് – പ്രശാന്ത് നായർ (3DS)
സ്റ്റിൽസ് – സിനറ്റ് സേവ്യർ
മാർക്കറ്റിംഗ് – ബ്രിങ് ഫോർത്ത്
പി.ആർ.ഒ – ശബരി

