4
കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർ വീണ്ടും സമരരംഗത്ത്. നാളെ മുതൽ യൂബർ സർവീസുകൾ ബഹിഷ്കരിക്കുമെന്ന് ഡ്രൈവർമാർ പ്രഖ്യാപിച്ചു. നിരക്ക് വർധന ആവശ്യപ്പെട്ട് തുടരുന്ന പ്രതിഷേധത്തിനിടെയാണ് പുതിയ സമരനടപടി.
സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ഡ്രൈവർമാരെ യൂബർ ഓഫീസിലേക്ക് വിളിച്ചിരുന്നുവെങ്കിലും, സ്ഥലത്തെത്തിയപ്പോൾ ഓഫീസ് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് ഡ്രൈവർമാരുടെ ആരോപണം. ചർച്ചയ്ക്ക് വിളിച്ചുവരുത്തി അപമാനിച്ചതിനെതിരെയാണ് സർവീസ് ബഹിഷ്കരണ തീരുമാനമെന്നും അവർ അറിയിച്ചു.
ഡ്രൈവർമാരുടെ അവകാശങ്ങൾ അംഗീകരിക്കാൻ തയ്യാറാകാത്തതിനാലാണ് കമ്പനി ഇത്തരത്തിൽ ഒഴിഞ്ഞുമാറുന്നതെന്നും സമരക്കാർ ആരോപിച്ചു.

