Home Keralaകണ്ടക്ടർക്കെതിരെ പരാതി; സ്ത്രീകളെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിച്ചെന്ന് ആരോപണം

കണ്ടക്ടർക്കെതിരെ പരാതി; സ്ത്രീകളെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിച്ചെന്ന് ആരോപണം

by news_desk1
0 comments



തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നും പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ അപമാനിച്ചെന്നും ആരോപിച്ച് കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ ടോമിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. പൂവച്ചൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റിജു വർഗീസാണ് കാട്ടാക്കട ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്.

വാട്സ്ആപ്പിലൂടെ മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തര മന്ത്രിക്കെതിരെയും അസഭ്യം പറയുകയും പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

പ്രിയദർശിനി പദ്ധതിക്ക് മികച്ച പ്രതികരണം

അതേസമയം, കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്ക് ഒരു മാസം പൂർത്തിയാകാനിരിക്കെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. പദ്ധതി ആരംഭിച്ച ആദ്യ ആഴ്ചകളിൽ തന്നെ ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇരട്ടിയോളമായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ചില വനിതാ യാത്രക്കാർക്ക് പ്രതിമാസം മൂവായിരം രൂപ വരെ ലാഭിക്കാനാകുന്നതോടെ, പദ്ധതിക്കായി സർക്കാർ കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം ഏകദേശം 30 കോടി രൂപ അധികമായി നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ. നിരവധി സർവീസുകളിൽ സ്ത്രീകളുടെ തിരക്ക് വർധിച്ചതോടെ ബസുകൾ നിറഞ്ഞുകവിഞ്ഞ നിലയിലാണെന്നും റിപ്പോർട്ടുകളുണ്ട്.

You may also like