4
കൊച്ചി: വടക്കേക്കര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെ കാണാതായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അൻജിത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.
മുനമ്പത്താണ് അൻജിത്തും കുടുംബവും താമസിക്കുന്നത്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.
ഭാര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയതാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
