Home Top Storiesമാസപ്പടി കേസിൽ വീണ വിജയൻ ഇഡിക്ക് മുന്നിൽ; സാമ്പത്തിക ഇടപാടുകളിൽ നിർണായക ചോദ്യം ചെയ്യൽ

മാസപ്പടി കേസിൽ വീണ വിജയൻ ഇഡിക്ക് മുന്നിൽ; സാമ്പത്തിക ഇടപാടുകളിൽ നിർണായക ചോദ്യം ചെയ്യൽ

by news_desk1
0 comments

കൊച്ചി: മാസപ്പടി കേസിൽ വീണ വിജയൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ എത്തിയത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് അവർ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.

സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇഡി പ്രധാനമായും ചോദിച്ചറിയുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നേരത്തെ ഹാജരാകാൻ സാവകാശം തേടിയിരുന്ന വീണ ഒടുവിൽ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിഎംആർഎൽ ഡയറക്ടറും എംപവർ ഇന്ത്യ ഡയറക്ടറുമായ ജയ എസ് കർത്തയെയും, സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ് കർത്തയെയും ഇഡി ചോദ്യം ചെയ്തിരുന്നു.

വീണ വിജയന്റെ എക്സാലോജിക് സ്ഥാപനത്തിന് സിഎംആർഎൽ നൽകിയ പണത്തിന്റെ സേവനപരമായ അടിസ്ഥാനവും സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളുമാണ് ശരൺ എസ് കർത്തയിൽ നിന്ന് ഇഡി തേടിയത്. എംപവർ ഇന്ത്യയിൽ നിന്ന് വീണയ്ക്ക് അനുവദിച്ച 50 ലക്ഷം രൂപയുടെ വായ്പയുമായി ബന്ധപ്പെട്ട പശ്ചാത്തലവും തിരിച്ചടവ് വിവരങ്ങളുമാണ് ജയ എസ് കർത്തയിൽ നിന്ന് അന്വേഷണ സംഘം അന്വേഷിച്ചത്.

You may also like