കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ വീണ്ടും കോടതിയിൽ ഹാജരാകണമെന്ന് നിർദേശം. ഈ മാസം 18ന് ഹാജരാകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. അന്നുതന്നെ പ്രതികൾക്കെതിരായ കുറ്റങ്ങൾ വായിച്ചുകേൾപ്പിക്കും.
ഇന്ന് കോടതിയിൽ ഹാജരായതോടെ ഒന്നാം പ്രതി റോജി അഗസ്റ്റിനെതിരായ ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചു. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതികൾക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കോടതി വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രണ്ടാം പ്രതി ആന്റോ അഗസ്റ്റിനും മൂന്നാം പ്രതി ജോസ് കുട്ടി അഗസ്റ്റിനും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായത്. തുടർന്ന് വീണ്ടും ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു.
വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരിയായ അലിയാറിന് വിൽപ്പന നടത്തി വിശ്വാസവഞ്ചന നടത്തിയെന്നാണ് പ്രതികൾക്കെതിരായ കേസ്.
കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നേരത്തെ തള്ളിയി
