6
ന്യൂഡൽഹി: നീറ്റ് പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് അതിക്രമം, ലൈംഗികാതിക്രമ പരാതികൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷൻ.
പൊലീസിലെയും സി.ബി.ഐയിലെയും വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ സമിതിയിൽ ഉൾപ്പെടുത്തുമെന്ന് കോടതി അറിയിച്ചു. വിഷയത്തിൽ വിശദമായ പരിശോധന നടത്തുന്നതിനായാണ് സമിതി രൂപീകരിക്കുന്നത്.
സമിതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് നാളെ പുറത്തിറക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
