കണ്ണൂര്‍: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നിലവില്‍ അനുഭവപ്പെടുന്നത് അറ്റകുറ്റപ്പണികളുടെ ഭാഗമായുള്ള വൈദ്യുതി തടസ്സങ്ങളാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ചില പ്രദേശങ്ങളില്‍ പവര്‍ ഫെയിലിയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അത് വൈദ്യുതി ക്ഷാമം മൂലമുള്ള പവര്‍ കട്ടല്ലെന്ന് മന്ത്രി വ്യക്തമാക്കി.
വൈദ്യുതി ശൃംഖലയുടെ അറ്റകുറ്റപ്പണികളും സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നതിനാലാണ് ഇടയ്ക്കിടെ വൈദ്യുതി തടസ്സം ഉണ്ടാകുന്നതെന്നും കുറച്ചുദിവസം കൂടി ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
കെ.പി.സി.സി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രതികരിച്ച മന്ത്രി, അതുസംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡാണ് എടുക്കേണ്ടതെന്ന് പറഞ്ഞു. നിലവില്‍ രണ്ട് ചുമതലകളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെങ്കിലും ഒരാള്‍ രണ്ട് ഉത്തരവാദിത്തം വഹിക്കുന്നതിനെക്കാള്‍ വ്യത്യസ്ത ചുമതലകള്‍ക്ക് വ്യത്യസ്ത നേതൃത്വം വരുന്നത് മികച്ച സംവിധാനമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രത്തന്‍ ഖേല്‍ക്കറുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും മന്ത്രി മറുപടി നല്കി. നിയമനത്തില്‍ രാഷ്ട്രീയ ഇടപെടലില്ലെന്നും കാര്യക്ഷമതയും പ്രവര്‍ത്തനപരിചയവും അടിസ്ഥാനമാക്കിയുള്ള തീരുമാനമാണ് എടുത്തതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

