തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ (KITTS) എംബിഎ (ട്രാവൽ & ടൂറിസം) 2026-28 ബാച്ചിലേക്കുള്ള പ്രവേശന അഭിമുഖം മെയ് 16-ന് നടക്കും. തൈക്കാടുള്ള കിറ്റ്സ് ക്യാമ്പസിൽ രാവിലെ 10.30 മുതലാണ് അഭിമുഖം.
ഏതെങ്കിലും വിഷയത്തിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് എന്നിവയിൽ ഏതെങ്കിലും പ്രവേശന പരീക്ഷയുടെ സ്കോർ കാർഡ് ഉള്ളവർക്കും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9645176828, 9446529467 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

