Home Keralaലാത്തിച്ചാർജിൽ പ്രതിഷേധം ശക്തം; തൃശൂരിൽ നഴ്സുമാരുടെ സൂചനാ പണിമുടക്ക്, സംസ്ഥാനവ്യാപകമായി കരിദിനാചരണം

ലാത്തിച്ചാർജിൽ പ്രതിഷേധം ശക്തം; തൃശൂരിൽ നഴ്സുമാരുടെ സൂചനാ പണിമുടക്ക്, സംസ്ഥാനവ്യാപകമായി കരിദിനാചരണം

by news_desk1
0 comments

തൃശൂർ: യുഎൻഎയുടെ ലേബർ ഓഫീസ് മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നാളെ നഴ്സുമാർ സൂചനാ പണിമുടക്ക് നടത്തും. യുഎൻഎയുടെ നേതൃത്വത്തിലാണ് സമരം.

സ്വകാര്യ ആശുപത്രികളിൽ മൂന്നിലൊന്ന് നഴ്സുമാർ മാത്രമേ ജോലിക്കെത്തുകയുള്ളുവെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഎൻഎയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നഴ്സുമാർ ഇന്ന് കരിദിനവും ആചരിക്കും.

തൃശൂരിലെ അമല ജൂബിലി ആശുപത്രി മാനേജ്മെന്റുകൾക്കെതിരെ നഴ്സുമാർ ഇന്നലെ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഭവത്തെ തുടർന്ന് ലേബർ ഓഫീസറുമായി യുഎൻഎ നടത്താനിരുന്ന ചർച്ചയും മാറ്റിവെച്ചിട്ടുണ്ട്.

You may also like