Home Nationalപഹൽഗാം ആക്രമണ വാർഷികം: ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ലെന്ന് നരേന്ദ്രമോദി

പഹൽഗാം ആക്രമണ വാർഷികം: ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ലെന്ന് നരേന്ദ്രമോദി

by news_desk1
0 comments

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു തരത്തിലുള്ള ഭീകരതയ്ക്കും മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഏപ്രിൽ 22ന് പഹല്‍ഗാമിലെ ബൈസരൺ താഴ്വരയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരെ അനുസ്മരിച്ചാണ് പ്രധാനമന്ത്രി എക്‌സിലൂടെ പ്രതികരിച്ചത്. ഈ ദുരന്തം രാജ്യത്തിന്റെ മനസാക്ഷിയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും ഇരകളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഈ ദാരുണാക്രമണത്തിൽ ജീവൻ നഷ്ടമായ നിരപരാധികളെ സ്മരിക്കുന്നു. അവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ രാജ്യം പങ്കുചേരുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ നാം ഐക്യത്തോടെയും ദൃഢനിശ്ചയത്തോടെയും നിലകൊള്ളുന്നു,” എന്നാണ് പ്രധാനമന്ത്രി കുറിച്ചത്.

2025 ഏപ്രിൽ 22ന് ഉച്ചയോടെ വിനോദസഞ്ചാരികളാൽ നിറഞ്ഞിരുന്ന ബൈസരൺ താഴ്വരയിൽ പൈൻമരങ്ങൾക്കിടയിൽ നിന്ന് ഇറങ്ങിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപസംഘടനയായ “ദി റെസിസ്റ്റൻസ് ഫ്രണ്ട്” ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ഈ ആക്രമണത്തിന് തിരിച്ചടിയായി മേയ് 7ന് പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു.

You may also like