Home Keralaപാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി; ‘മലബാറിന്റെ വികസനത്തിന് തിരിച്ചടി’

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി; ‘മലബാറിന്റെ വികസനത്തിന് തിരിച്ചടി’

by news_desk1
0 comments

ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ ദീർഘകാലമായുള്ള പ്രത്യേക റെയിൽവേ സോൺ എന്ന ആവശ്യം അവഗണിച്ച് നിലവിലുള്ള പാലക്കാട് ഡിവിഷൻ തന്നെ വിഭജിക്കുന്നത് മലബാറിന്റെ വികസനത്തിന് കനത്ത തിരിച്ചടിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് പി.കെ. കുഞ്ഞാലിക്കുട്ടി ഔദ്യോഗികമായി കത്തയച്ചു.

പൊതുതാൽപര്യവും സംസ്ഥാനത്തിന്റെ റെയിൽവേ വികസനവും മുൻനിർത്തി ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം എത്രയും വേഗം പുനഃപരിശോധിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു. മലബാർ മേഖലയിലെ റെയിൽവേ ആവശ്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്ന പാലക്കാട് ഡിവിഷൻ വിഭജിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

You may also like