Home Keralaപാപ്പനംകോട് നിയന്ത്രണം വിട്ട ഇലക്ട്രിക് ബസ് ലോട്ടറിക്കടയിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്കും കച്ചവടക്കാരനും പരിക്ക്

പാപ്പനംകോട് നിയന്ത്രണം വിട്ട ഇലക്ട്രിക് ബസ് ലോട്ടറിക്കടയിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്കും കച്ചവടക്കാരനും പരിക്ക്

by news_desk1
0 comments

തിരുവനന്തപുരം: പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ഇലക്ട്രിക് ബസ് റോഡരികിലെ ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോട്ടറി കച്ചവടക്കാരൻ സുദർശനനും ബസ് ഡ്രൈവർ ശാന്തിലാലിനുമാണ് പരിക്കേറ്റത്.

കരമന-കളിയിക്കാവിള പാതയിൽ പാപ്പനംകോട് ജംഗ്ഷനിൽ ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. ഡിപ്പോയിൽ നിന്ന് പുറത്തിറങ്ങിയ ബസ് നിയന്ത്രണം വിട്ട് നടപ്പാതയിലെ ഇരുമ്പ് തൂണുകളും കൈവരികളും തകർത്താണ് ലോട്ടറിക്കടയിലേക്ക് പാഞ്ഞുകയറിയത്.

അപകടം നടന്ന സ്ഥലത്തിന് സമീപത്ത് പത്രം വിറ്റുകൊണ്ടിരുന്ന ഭിന്നശേഷിക്കാരനായ ഉദയൻ അത്ഭുതകരമായാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഈ സമയം പത്രം വാങ്ങാനെത്തിയ ഒരാളുടെ സ്കൂട്ടറും ബസിനടിയിൽ പെട്ട് തകർന്നു.

ഇടിയുടെ ആഘാതത്തിൽ ലോട്ടറിക്കടയുടെ മുൻവശവും ഇലക്ട്രിക് ബസിന്റെ മുൻഭാഗവും പൂർണമായും തകർന്ന നിലയിലാണ്.

You may also like