Home Top Storiesപിഎം ശ്രീ പദ്ധതി: കരാറിൽ നിന്ന് പിന്മാറുക പ്രായോഗികമല്ലെന്ന് മന്ത്രിസഭാ ഉപസമിതി; അന്തിമ റിപ്പോർട്ട് ഉടൻ

പിഎം ശ്രീ പദ്ധതി: കരാറിൽ നിന്ന് പിന്മാറുക പ്രായോഗികമല്ലെന്ന് മന്ത്രിസഭാ ഉപസമിതി; അന്തിമ റിപ്പോർട്ട് ഉടൻ

by news_desk1
0 comments

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ കരാറിൽ നിന്ന് പിന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മന്ത്രിസഭാ ഉപസമിതി വിലയിരുത്തി. വകുപ്പുതല രേഖകൾ വിശദമായി പഠിച്ചതിന് ശേഷമാണ് എൻ. ഷംസുദ്ദീൻ, എം. ലിജു, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവർ ഉൾപ്പെട്ട സമിതി ഈ പ്രാഥമിക വിലയിരുത്തലിലെത്തിയത്.

സിലബസ്, സ്കൂൾ തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട രേഖകൾ കൂടി പരിശോധിച്ച ശേഷം സമിതി വീണ്ടും യോഗം ചേരും. യുഡിഎഫിന്റെ അന്തിമ നിലപാട് കൂടി അറിഞ്ഞ ശേഷമാകും ഉപസമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുക.

പദ്ധതിയുമായി മുന്നോട്ടുപോകുകയാണെങ്കിൽ അതിന്റെ കാരണങ്ങളും ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണമെന്നും ഉപസമിതി അഭിപ്രായപ്പെട്ടു.

കാര്യങ്ങൾ വിശദമായി വിലയിരുത്തുന്നതിനായി ഉപസമിതിയുടെ യോഗം ഇന്നലെ ചേർന്നിരുന്നു. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കാൻ കഴിയുമോ എന്നതായിരുന്നു പ്രധാനമായും പരിശോധിച്ചത്.

ഇന്നലെ ചേർന്നത് സമിതിയുടെ രണ്ടാമത്തെ യോഗമായിരുന്നു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദേശമുള്ളതിനാൽ തുടർനടപടികൾ വേഗത്തിലാക്കാനാണ് തീരുമാനം.

You may also like