Home Keralaപൊലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച സംഭവം; രണ്ട് യുവതികൾ അറസ്റ്റിൽവ്യക്തിപരമായ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ്

പൊലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച സംഭവം; രണ്ട് യുവതികൾ അറസ്റ്റിൽവ്യക്തിപരമായ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ്

by news_desk1
0 comments

കൊല്ലം: അഞ്ചലിൽ പൊലീസുകാരന്റെ ബുള്ളറ്റ് ബൈക്ക് കത്തിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചത് രണ്ട് യുവതികളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ശൂരനാട് സ്വദേശിനി ആരതിയെയും ഇടുക്കി സ്വദേശിനി ഗായത്രിയെയും അറസ്റ്റ് ചെയ്തു.

പൊലീസുകാരനായ വിവേകും പ്രതികളിൽ ഒരാളുമായ ആരതിയും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ടാണ് ബൈക്ക് കത്തിച്ചതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

സംഭവത്തെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമാണെന്ന രീതിയിൽ അവതരിപ്പിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ഇതിനിടെ കസ്റ്റഡിയിലുണ്ടായിരുന്ന ആരതിയെ വിഷാംശം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.

You may also like