Home Top Storiesതൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് പി.വി അന്‍വര്‍; പുതിയ പാര്‍ട്ടി ഉടന്‍

തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് പി.വി അന്‍വര്‍; പുതിയ പാര്‍ട്ടി ഉടന്‍

by news_desk1
0 comments

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പി.വി അന്‍വര്‍ തീരുമാനം പ്രഖ്യാപിച്ചു. യുഡിഎഫിനോടൊപ്പം നിലയുറപ്പിക്കുന്ന തരത്തിലുള്ള പുതിയ പാര്‍ട്ടിയാകും രൂപീകരിക്കുകയെന്നാണ് സൂചന.

എറണാകുളം കളമശ്ശേരിയിലെ സീ പാര്‍ക്ക് ഹോട്ടലില്‍ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ദേശീയ രാഷ്ട്രീയത്തിലെ പുതിയ സാഹചര്യങ്ങള്‍ പരിഗണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന നിലയില്‍ മുന്നോട്ട് പോകേണ്ടതില്ലെന്ന പ്രമേയം യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചു.

തുടര്‍ന്ന് പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായും ദേശീയ നേതൃത്വവുമായി എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും അന്‍വര്‍ അറിയിച്ചു. സംസ്ഥാനത്തിന് ഉപകാരപ്രദമായ രീതിയില്‍ മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളോട് അനുരൂപമായ ആശയരൂപകല്‍പനയോടെയായിരിക്കും പുതിയ പാര്‍ട്ടി പ്രവര്‍ത്തിക്കുക. മെയ് രണ്ടാം വാരത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനവും തുടര്‍ പ്രവര്‍ത്തനങ്ങളും ആരംഭിക്കുമെന്നാണ് അന്‍വര്‍ അറിയിച്ചത്.

You may also like