Home Kerala‘ചോക്ലേറ്റ് ഹീറോയായി ചെന്നിത്തല, വൈബോടെ ശിവൻകുട്ടി’; സൈബർ ലോകത്തെ ഞെട്ടിച്ച് നേതാക്കളുടെ എൺപതുകളിലെ ലുക്ക്

‘ചോക്ലേറ്റ് ഹീറോയായി ചെന്നിത്തല, വൈബോടെ ശിവൻകുട്ടി’; സൈബർ ലോകത്തെ ഞെട്ടിച്ച് നേതാക്കളുടെ എൺപതുകളിലെ ലുക്ക്

by news_desk
0 comments

ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും തുറന്നാൽ 1980-കളിലെ ഏതെങ്കിലും സിനിമാ തിയേറ്ററിന് മുന്നിലെത്തിയ അനുഭവം. വിന്റേജ് ഹെയർസ്റ്റൈലും ബെൽബോട്ടം പാന്റുകളും ക്ലാസിക് ഫ്രെയിമുകളുമായി സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ’80s റെട്രോ ട്രെൻഡ്’ കൊടുങ്കാറ്റായി പടരുകയാണ്. സിനിമാ താരങ്ങളും ഇൻഫ്ലുവൻസർമാരും മത്സരിച്ച് ഏറ്റെടുത്ത ഈ എ.ഐ തരംഗത്തിലേക്ക് ഇപ്പോൾ കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളും എത്തിയതോടെ സൈബർ ലോകം ഒന്നടങ്കം ആവേശത്തിലാണ്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വി. ശിവൻകുട്ടിയുമാണ് ഈ വൈറൽ ട്രെൻഡിൽ കളംനിറയുന്ന പ്രധാനികൾ. പഴയകാല മലയാള സിനിമയിലെ ചോക്ലേറ്റ് നായകന്മാരെ ഓർമ്മിപ്പിക്കുന്ന ലുക്കിലാണ് രമേശ് ചെന്നിത്തലയുടെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. അണികളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഒരുപോലെ ഈ മേക്ക് ഓവർ ഏറ്റെടുത്തുകഴിഞ്ഞു.

സമകാലിക ട്രെൻഡുകളിലെല്ലാം എപ്പോഴും സജീവമായി പങ്കെടുക്കാറുള്ള വി. ശിവൻകുട്ടിയും എൺപതുകളിലെ മാസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടതോടെ കമന്റ് ബോക്സുകളിൽ ലൈക്കുകളുടെ പെരുമഴയാണ്.

ആധുനിക എ.ഐ സാങ്കേതികവിദ്യയും റെട്രോ ഫിൽട്ടറുകളും ഉപയോഗിച്ച് സ്വന്തം ചിത്രങ്ങളെ പഴയ ഫിലിം ക്യാമറ ക്വാളിറ്റിയിലേക്കും കാസറ്റ് കവറുകളിലെ മോഡലുകളുടെ രൂപത്തിലേക്കും മാറ്റിയെടുക്കുന്നതാണ് ഈ ട്രെൻഡിന്റെ പ്രധാന സവിശേഷത. രാഷ്ട്രീയ പോർവിളികളും ഗൗരവമേറിയ ചർച്ചകളും നിറഞ്ഞ ടൈംലൈനുകളിൽ, നേതാക്കൾ തന്നെ ഇത്തരം രസകരമായ മാറ്റിപിടിക്കലുകളുമായി എത്തുന്നത് വലിയ കൗതുകത്തോടെയാണ് നെറ്റിസൺസ് സ്വീകരിക്കുന്നത്. ‘വൈബ് എന്നാൽ ഇതാണ്’ എന്ന കുറിപ്പോടെ രാഷ്ട്രീയഭേദമന്യേ ലക്ഷക്കണക്കിന് ഷെയറുകളാണ് ഈ വിന്റേജ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

You may also like