Home Keralaറീൽസ് ചിത്രീകരണം ദുരന്തമായി; മൂന്ന് ബൈക്കുകളുടെ അപകടത്തിൽ 22കാരന് ദാരുണാന്ത്യം

റീൽസ് ചിത്രീകരണം ദുരന്തമായി; മൂന്ന് ബൈക്കുകളുടെ അപകടത്തിൽ 22കാരന് ദാരുണാന്ത്യം

by news_desk1
0 comments

കൊല്ലം: റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്.

അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേർന്ന് മൂന്ന് ബൈക്കുകളിലായി റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ തട്ടി രണ്ട് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടു.

ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്കും മറ്റൊരു ബൈക്ക് സമീപത്തെ ടൈൽസ് കടയുടെ ഗോഡൗണിലേക്കും ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് യുവാക്കളെ ശാസ്‌താംകോട്ട, ഭരണിക്കാവ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെങ്കിലും അരവിന്ദിന്റെ ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

You may also like