Home Entertainmentമമ്മൂട്ടിയോടൊപ്പം ഷൂട്ടിംഗ് പേടി; ‘ഒളിച്ചോടി പോകും’ എന്ന് അമ്മ പറഞ്ഞിരുന്നു: കല്ല്യാണി പണിക്കര്‍

മമ്മൂട്ടിയോടൊപ്പം ഷൂട്ടിംഗ് പേടി; ‘ഒളിച്ചോടി പോകും’ എന്ന് അമ്മ പറഞ്ഞിരുന്നു: കല്ല്യാണി പണിക്കര്‍

by news_desk1
0 comments

കൊച്ചി: മലയാള സിനിമയിലേക്ക് പുതുമുഖമായി എത്തുന്ന കല്ല്യാണി പണിക്കരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. നടി ബിന്ദു പണിക്കറുടെ മകളായ കല്ല്യാണി, അമ്മയുടെ ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ചാണ് രസകരമായി പങ്കുവെച്ചത്.

മമ്മൂട്ടിയോടൊപ്പം ‘ടര്‍ബോ’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വണ്ടിയില്‍ പോകേണ്ടിവന്നത് അമ്മയ്ക്ക് വലിയ ഭയമായിരുന്നുവെന്ന് കല്ല്യാണി പറഞ്ഞു. സാധാരണയായി വേഗത്തില്‍ വാഹനത്തില്‍ യാത്ര ചെയ്യാന്‍ ബിന്ദു പണിക്കര്‍ക്ക് ഭയമാണെന്നും, 40 കിലോമീറ്ററിന് മുകളിലുള്ള വേഗത പോലും അവരെ അസ്വസ്ഥരാക്കുമെന്നുമാണ് കല്ല്യാണി വ്യക്തമാക്കിയത്.

“ഷൂട്ടിംഗിനിടെ 120 സ്പീഡില്‍ മമ്മൂക്ക വണ്ടി ഓടിക്കുമ്പോള്‍ അമ്മയ്ക്ക് വലിയ പേടിയായിരുന്നു. രാത്രി ഷൂട്ടുകള്‍ ആയതിനാല്‍ അമ്മ എപ്പോഴും ടെന്‍ഷനിലായിരുന്നു. ‘ഇന്ന് മമ്മൂക്കയാണോ വണ്ടി ഓടിക്കുന്നത്’ എന്ന് ചോദിക്കും. ആണെന്ന് പറഞ്ഞാല്‍ ‘ഞാന്‍ ഷൂട്ടിന് വരില്ല, ഒളിച്ചോടിപ്പോകും’ എന്നും പറയും,” കല്ല്യാണി പറഞ്ഞു.

ഇതിനിടെ, ‘മധുവിധു’ എന്ന ചിത്രത്തിലൂടെ നായികയായി കല്ല്യാണി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട ഫണ്‍ എന്‍റര്‍ടെയ്‌നറായി ചിത്രം ഒരുക്കിയിരിക്കുന്നതായാണ് സൂചന.

ജഗദീഷ്, സായ്കുമാര്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പുതിയ താരമായി കല്ല്യാണിയുടെ വരവിനായി സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

You may also like