Home Keralaഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും 49 ലക്ഷം തട്ടിപ്പും; യുവതിയുടെ പരാതി

ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും 49 ലക്ഷം തട്ടിപ്പും; യുവതിയുടെ പരാതി

by news_desk1
0 comments

കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് യുവതി പൊലീസിൽ പരാതി നൽകി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

2023 ജൂണിൽ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് അടുത്ത ബന്ധത്തിലാകുകയും, 2024ൽ ലിവിംഗ്-ടുഗദർ ബന്ധത്തിലേക്കു മാറുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ കാലയളവിൽ ജിം തുടങ്ങാനെന്ന പേരിലും വിവാഹ വാഗ്ദാനം നൽകിയും പലതവണയായി ഏകദേശം 49 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് യുവതി ആരോപിക്കുന്നത്.

വിവാഹം കഴിഞ്ഞ ശേഷവും ലൈംഗിക ചൂഷണം തുടരുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, യുവതിയിൽ നിന്ന് പണം വാങ്ങിയതായി ഷിയാസ് കരീം സമ്മതിച്ചിട്ടുണ്ടെങ്കിലും, പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കേസിൽ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യുവതിക്കെതിരെ പെരുമ്പാവൂർ പൊലീസിൽ നൽകിയ പരാതിയിലും അന്വേഷണം പുരോഗമിക്കുന്നതായി ഷിയാസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like