Home Keralaമെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ ഫിലിം ക്ഷാമം; മൊബൈലില്‍ ചിത്രം പകര്‍ത്തി ഡോക്ടര്‍മാരെ കാണിക്കാന്‍ നിര്‍ദേശം, രോഗികളുടെ ദുരിതം

മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ ഫിലിം ക്ഷാമം; മൊബൈലില്‍ ചിത്രം പകര്‍ത്തി ഡോക്ടര്‍മാരെ കാണിക്കാന്‍ നിര്‍ദേശം, രോഗികളുടെ ദുരിതം

by news_desk1
0 comments

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ ഫിലിമിന്റെ ലഭ്യത തടസപ്പെട്ടതോടെ രോഗികള്‍ക്ക് എക്‌സ്‌റേ ഫലം പതിവ് രീതിയില്‍ നല്‍കാനാകാതെ പ്രതിസന്ധി. നിലവില്‍ കമ്പ്യൂട്ടറില്‍ പ്രദര്‍ശിപ്പിക്കുന്ന എക്‌സ്‌റേ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഡോക്ടര്‍മാരെ കാണിക്കാനാണ് രോഗികള്‍ക്ക് നിര്‍ദേശം നല്‍കുന്നത്.

ഫിലിം വിതരണം നടത്തുന്ന കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ വിതരണ തടസമാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചതെന്നാണ് വിവരം. എന്നാല്‍ മൊബൈല്‍ ഫോണിലൂടെ എടുത്ത ചിത്രങ്ങള്‍ക്ക് ആവശ്യമായ വ്യക്തത ലഭിക്കാത്തതിനാല്‍ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ട് നേരിടുന്നുവെന്ന് പരാതിയുണ്ട്.

പ്രത്യേകിച്ച് മികച്ച ക്യാമറ സൗകര്യമില്ലാത്ത ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എക്‌സ്‌റേ വിവരങ്ങള്‍ വ്യക്തമായി ലഭിക്കുന്നില്ലെന്നും ഇതുമൂലം വീണ്ടും പരിശോധനകള്‍ക്കും സമയം നഷ്ടപ്പെടുന്നതിനും സാധ്യതയുണ്ടെന്നും രോഗികള്‍ പറയുന്നു.

സംഭവത്തില്‍ പ്രതികരിച്ച മെഡിക്കല്‍ കോളേജ് അധികൃതര്‍ ഫിലിം ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നം അടിയന്തരമായി പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇന്നുതന്നെ സാധാരണ നില പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അറിയിച്ചു.

You may also like