Home Keralaതിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപം ദാരുണ ബൈക്ക് അപകടം; സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ച് യുവാവും യുവതിയും മരിച്ചു

തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപം ദാരുണ ബൈക്ക് അപകടം; സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ച് യുവാവും യുവതിയും മരിച്ചു

by news_desk1
0 comments

തിരുവനന്തപുരം: തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്.

കോവളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഇരുവരുടെയും തല സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ഇടിച്ചതിനെ തുടർന്നാണ് ദാരുണാന്ത്യം സംഭവിച്ചത്.

അപകടവുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്.

You may also like