Home Top Storiesതിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ; 16-ാം കേരള നിയമസഭയ്ക്ക് പുതിയ സഭാനാഥൻ

തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ; 16-ാം കേരള നിയമസഭയ്ക്ക് പുതിയ സഭാനാഥൻ

by news_desk1
0 comments

തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നിയമസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് അദ്ദേഹം സ്പീക്കർ പദവിയിലേക്ക് എത്തിയത്.

സ്പീക്കർ സ്ഥാനത്തേക്ക് എൽഡിഎഫ് സ്ഥാനാർഥിയായി എ.സി. മൊയ്തീനും ബിജെപി സ്ഥാനാർഥിയായി ബി.ബി. ഗോപകുമാറും മത്സരിച്ചു. എ.സി. മൊയ്തീന് 35 വോട്ടും ബി.ബി. ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. ആകെ 140 അംഗങ്ങളുള്ള സഭയിൽ 139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോ ടേം സ്പീക്കറായ ജി. സുധാകരൻ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

കോൺഗ്രസിന്റെ മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എട്ടാം തവണയാണ് നിയമസഭയിലെത്തുന്നത്. നാല് തവണ അടൂരിലും നാല് തവണ കോട്ടയം മണ്ഡലത്തിലുമാണ് അദ്ദേഹം വിജയിച്ചത്. 1991 മുതൽ നിയമസഭാംഗമായ തിരുവഞ്ചൂർ വിവിധ ഘട്ടങ്ങളിൽ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.

2011-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ച അദ്ദേഹം നിലവിൽ കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനുമാണ്. പുതിയ സ്പീക്കറായി ചുമതലയേൽക്കുന്നതോടെ സഭാ നടപടികൾക്ക് നേതൃത്വം നൽകാനുള്ള ഉത്തരവാദിത്വം ഇനി തിരുവഞ്ചൂർ രാധാകൃഷ്ണനാകും വഹിക്കുക.

You may also like