Home Localലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു; യുവതിയും നവജാത ശിശുവും മരിച്ചു, ഓട്ടോ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ

ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു; യുവതിയും നവജാത ശിശുവും മരിച്ചു, ഓട്ടോ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ

by news_desk1
0 comments

തൃശ്ശൂർ: തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ 27-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് യുവതി ലോഡ്ജിൽ മുറിയെടുത്തത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫയർഫോഴ്‌സിന്റെയും പൊലീസിന്റെയും സംയുക്ത സംഘമാണ് ലോഡ്ജിലെ മുറി തുറന്ന് പരിശോധന നടത്തിയത്.

സംഭവത്തിന്റെ കൂടുതൽ വിവരങ്ങളും മരണകാരണവും കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

You may also like