Home Keralaടോമിൻ തച്ചങ്കരിയുടെ നാലുവർഷത്തെ തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

ടോമിൻ തച്ചങ്കരിയുടെ നാലുവർഷത്തെ തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

by news_desk1
0 comments

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയിൽ ആശ്വാസം. നാലുവർഷത്തെ തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.

ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ തച്ചങ്കരിയെ കോട്ടയം വിജിലൻസ് കോടതിയാണ് നാലുവർഷത്തെ തടവിന് ശിക്ഷിച്ചത്. 30.84 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി നിർദേശിച്ചിരുന്നു. ശിക്ഷാവിധിക്കെതിരെ തച്ചങ്കരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസിൽ തച്ചങ്കരിയെ നേരത്തേ കുറ്റക്കാരനായി കണ്ടെത്തിയ കോടതി, ശിക്ഷയിൽ ഇളവ് അർഹിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ് തച്ചങ്കരി

You may also like