തിരുവനന്തപുരം: ഐ.ടി.ഐ യോഗ്യതയുള്ള ടെക്നീഷ്യൻമാർക്ക് യുഎഇയിൽ മികച്ച തൊഴിൽ അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ODEPC) മുഖേന സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ തസ്തികയിലേക്ക് 40 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
ഒഴിവുകളുടെ വിശദാംശങ്ങൾ
- തസ്തിക: സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ
- ജോലി സ്ഥലം: യുഎഇ
- ഒഴിവുകൾ: 40
- യോഗ്യത: ഐ.ടി.ഐ
- പ്രവൃത്തിപരിചയം: കുറഞ്ഞത് 2 വർഷം
ശമ്പളം
പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പളം നിശ്ചയിക്കുന്നത്.
- 5 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം: AED 2000–2500 (ഏകദേശം ₹48,000 മുതൽ ₹60,000 വരെ)
- 5 വർഷത്തിൽ താഴെ പ്രവൃത്തിപരിചയം: AED 1700–2000 (ഏകദേശം ₹41,000 മുതൽ ₹48,000 വരെ)
ഇതിന് പുറമെ പ്രതിമാസം AED 300 ഫുഡ് അലവൻസ് (ഏകദേശം ₹7,200) ലഭിക്കും.
ലഭ്യമാകുന്ന ആനുകൂല്യങ്ങൾ
- രണ്ട് വർഷത്തേക്കുള്ള തൊഴിൽ കരാർ
- കമ്പനി നൽകുന്ന സൗജന്യ താമസ സൗകര്യം
- താമസസ്ഥലത്തുനിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചും സൗജന്യ ഗതാഗതം
- മെഡിക്കൽ ഇൻഷുറൻസ്
- തൊഴിലാളി നഷ്ടപരിഹാര (Workers Compensation) പരിരക്ഷ
- ആവശ്യാനുസരണം പ്രതിദിനം നാല് മണിക്കൂർ വരെ ഓവർടൈം ചെയ്യാനുള്ള അവസരവും അതിനുള്ള നിയമാനുസൃത ആനുകൂല്യങ്ങളും
- ദിവസേന 9 മണിക്കൂർ ഡ്യൂട്ടി (ഒരു മണിക്കൂർ ഇടവേള ഉൾപ്പെടെ)
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ പുതുക്കിയ സി.വി., പാസ്പോർട്ട് പകർപ്പ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ jobs@odepc.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. മെയിലിന്റെ Subject ആയി “Structural Fabricator” എന്ന് രേഖപ്പെടുത്തണം.

