Home Internationalഖത്തറിലേക്കുള്ള യു.എസ് യുദ്ധവിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ കാണാതായി

ഖത്തറിലേക്കുള്ള യു.എസ് യുദ്ധവിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ കാണാതായി

by news_desk1
0 comments

ദോഹ: ഖത്തറിലേക്ക് പറന്നുവരികയായിരുന്ന യു.എസ് സൈന്യത്തിന്റെ യുദ്ധവിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ കാണാതായതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

വിമാനം അവസാനമായി ഹോർമുസ് കടലിടുക്കിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായതെന്നാണ് പ്രാഥമിക വിവരം. വിമാനത്തിലെ ജീവനക്കാരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടകാരണമെന്തെന്ന കാര്യത്തിൽ വ്യക്തതയില്ല.

സംഭവവുമായി ബന്ധപ്പെട്ട് യു.എസ് സൈന്യം അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ കടൽമാർഗങ്ങളും വ്യോമപാതകളും നിരീക്ഷണത്തിലാണ്. സമീപ രാജ്യങ്ങളുമായി സഹകരിച്ച് തിരച്ചിൽ തുടരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

You may also like