Home Localചായയിൽ സ്‌ക്രബ്ബറിന്റെ ഭാഗം കണ്ടെത്തിയെന്ന് പരാതി; വർക്കലയിലെ ഹോട്ടൽ അടപ്പിച്ച് നഗരസഭ

ചായയിൽ സ്‌ക്രബ്ബറിന്റെ ഭാഗം കണ്ടെത്തിയെന്ന് പരാതി; വർക്കലയിലെ ഹോട്ടൽ അടപ്പിച്ച് നഗരസഭ

by news_desk1
0 comments

തിരുവനന്തപുരം: ചായയിൽ നിന്ന് സ്‌ക്രബ്ബറിന്റെ ഭാഗം ലഭിച്ചെന്ന പരാതിയെ തുടർന്ന് തിരുവനന്തപുരം വർക്കലയിലെ ഹോട്ടലിനെതിരെ നഗരസഭ നടപടി സ്വീകരിച്ചു. വർക്കല മൈതാനത്തുള്ള സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്.

ചായയിൽ സ്‌ക്രബ്ബറിന്റെ ഭാഗം ലഭിച്ചതായി ഉപഭോക്താവ് നഗരസഭ കൗൺസിലർ സജിത മണികണ്ഠന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൗൺസിലറുടെ നിർദേശപ്രകാരം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ എത്തി പരിശോധന നടത്തി. പരിശോധനയ്ക്ക് പിന്നാലെ ഹോട്ടൽ അടപ്പിക്കാൻ നഗരസഭ തീരുമാനിക്കുകയായിരുന്നു.

You may also like