4
പട്ടിക്കാട്: സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ മെഡി കെയർ പദ്ധതിയിലൂടെ സൗജന്യമായി മരുന്ന് ലഭിക്കുന്നവരും ഹംഗർ റിലീഫ് പദ്ധതിയിലൂടെ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നവരും ഉപയോഗിച്ചിരുന്ന നിലവിലെ കാർഡുകളുടെ കാലാവധി 2026 മാർച്ച് 31ന് അവസാനിച്ചതായി അധികൃതർ അറിയിച്ചു.
ഇരു പദ്ധതികളുടെയും ഗുണഭോക്താക്കൾക്ക് അടുത്ത ആറുമാസത്തേക്കുള്ള പുതിയ കാർഡുകൾ ഏപ്രിൽ 7 ചൊവ്വാഴ്ച രാവിലെ 10 മുതൽ 12 വരെ ഓഫീസിൽ നിന്ന് വിതരണം ചെയ്യും. നിലവിലുള്ള കാർഡുകൾ നിർബന്ധമായും തിരികെ സമർപ്പിക്കണമെന്ന് ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറ അറിയിച്ചു.

