13
തൃശൂർ: പൂങ്കുന്നം നെസ്റ്റോ മാളിന് സമീപം ആംബുലൻസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മാളിലെ ജീവനക്കാരായ ഒഡീഷ സ്വദേശികളായ ശുബൻദാസ്, കിരൺ ദാസ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനായ കണ്ണന് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം. സൂപ്പർമാർക്കറ്റിലെ ജീവനക്കാരായ മൂന്നുപേരും ഒരേ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ ആംബുലൻസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണന്റെ നിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
