Home Entertainmentയുകെയിൽ ‘സീൻ ഇല്ല’ വിമർശനം; ഹാഷിറിനെ പിന്തുണച്ച് മേക്കപ്പ് ആർട്ടിസ്റ്റിന്റെ മറുപടി വൈറൽ

യുകെയിൽ ‘സീൻ ഇല്ല’ വിമർശനം; ഹാഷിറിനെ പിന്തുണച്ച് മേക്കപ്പ് ആർട്ടിസ്റ്റിന്റെ മറുപടി വൈറൽ

by news_desk1
0 comments

മലയാള സിനിമയായ ‘വാഴ 2’യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് യുകെയിലേക്ക് പോയ നടൻ ഹാഷിറിനെതിരായ സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സുധി സുരേന്ദ്രൻ രംഗത്ത്. ലണ്ടനിൽ ഹാഷിറിന് അഭിനയിക്കാൻ സീനുകളില്ലെന്ന വാർത്ത പുറത്ത് വന്നതോടെയാണ് ‘അവിടെ പോയത് എന്തിനാണ്?’ എന്ന ചോദ്യവുമായി ചിലർ വിമർശനം ഉന്നയിച്ചത്.

ഇതിന് മറുപടിയായി, ഷൂട്ടിംഗ് സെറ്റിൽ ലൈറ്റ് ബോയിയെപ്പോലെ ലൈറ്റുകൾ ചുമന്നും യൂണിറ്റിനെ സഹായിച്ചും നിൽക്കുന്ന ഹാഷിറിന്റെ വീഡിയോ സുധി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. “ഒരു സിനിമയുടെ വിജയത്തിന് പിന്നിൽ ഇത്തരമൊരു കൂട്ടായ്മയാണ്. നിന്നെക്കുറിച്ച് അഭിമാനമുണ്ട് സൂപ്പർസ്റ്റാർ ഹാഷിർ,” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടിയ ക്രിയേറ്റേഴ്‌സിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ‘വാഴ’യുടെ രണ്ടാം ഭാഗമായ ‘വാഴ 2’ മികച്ച പ്രതികരണമാണ് നേടുന്നത്. ഏഴ് ദിവസത്തിനകം ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹാഷിറിനൊപ്പം വിനായകൻ, അലൻ, അജിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് യുകെയിൽ ചിത്രീകരണത്തിനായി എത്തിയിരുന്നത്.

You may also like