Home Entertainment“ബാല്യത്തിലെ മുറിവുകൾ മറികടക്കാൻ നാം എല്ലാം ശ്രമിക്കുന്നു”; തുറന്നു പറഞ്ഞ് സമീറ റെഡ്ഡി

“ബാല്യത്തിലെ മുറിവുകൾ മറികടക്കാൻ നാം എല്ലാം ശ്രമിക്കുന്നു”; തുറന്നു പറഞ്ഞ് സമീറ റെഡ്ഡി

by news_desk1
0 comments

മുംബൈ: ബാല്യകാലത്തിലെ ആത്മവിശ്വാസക്കുറവും മാനസിക സംഘർഷങ്ങളും തുറന്ന് പറഞ്ഞ് നടി സമീറ റെഡ്ഡി. സ്വന്തം കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.

ചെറുപ്പത്തിൽ തനിക്ക് ആത്മവിശ്വാസം വളരെ കുറവായിരുന്നുവെന്ന് സമീറ പറയുന്നു. “ആ ഇരുണ്ട, തടിച്ച, അരക്ഷിതയായ പെൺകുട്ടിയെ ഞാൻ കാണുമ്പോൾ, അവളെ ശക്തയാക്കി മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നെനിക്ക് തോന്നുന്നു. അവൾ എത്ര അദ്ഭുതകരമായ വ്യക്തിയായി വളരുമെന്ന് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ അത് ചെയ്തേനേ,” എന്നാണ് താരം കുറിച്ചത്.

സ്വന്തം അനുഭവങ്ങളിൽ നിന്നാണ് കുട്ടികളെ വളർത്തുന്നതിലെ തന്റെ സമീപനം രൂപപ്പെട്ടതെന്നും സമീറ വ്യക്തമാക്കി. കുട്ടികൾക്ക് ആദ്യം ദയയും അനുകമ്പയും പഠിപ്പിക്കേണ്ടതുണ്ടെങ്കിലും, അതിനൊപ്പം ആത്മവിശ്വാസവും വ്യക്തമായ അതിരുകളും പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതായി താരം പറഞ്ഞു. എന്നാൽ ഈ സന്തുലിതാവസ്ഥ നിലനിർത്തുന്നത് ജീവിതത്തിൽ എളുപ്പമല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

“നിങ്ങൾ സ്നേഹിക്കുന്നവരെ ചേർത്തുപിടിക്കുക, സംരക്ഷിക്കുക, ശക്തരാക്കുക. അവരുടെ വാക്കുകൾ ശ്രദ്ധിക്കുക. അത് കുട്ടികളായാലും മുതിർന്നവരായാലും ഒരുപോലെയാണ്,” എന്നും താരം ഓർമ്മിപ്പിച്ചു. ബാല്യത്തിൽ മനസ്സിൽ പതിഞ്ഞ അനുഭവങ്ങളെ മറികടക്കാൻ നാം എല്ലാവരും ശ്രമിക്കുന്നുണ്ടെന്ന തിരിച്ചറിവും സമീറ പങ്കുവെച്ചു.

You may also like