Home Keralaവടകരയിൽ നിന്ന് കാണാതായ വിഷ്ണു കണ്ടെത്തി; സാമ്പത്തിക ബാധ്യതകൾ കാരണം ഒളിവിലായതെന്ന് സൂചന

വടകരയിൽ നിന്ന് കാണാതായ വിഷ്ണു കണ്ടെത്തി; സാമ്പത്തിക ബാധ്യതകൾ കാരണം ഒളിവിലായതെന്ന് സൂചന

by news_desk1
0 comments

കോഴിക്കോട് : വടകരയിൽ നിന്ന് കാണാതായ യുവാവ് വിഷ്ണുവിനെ പൊലീസ് കണ്ടെത്തി. യ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് 25കാരനായ വിഷ്ണുവിനെ കണ്ടെത്തിയത്.

വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ ആപ്പ് മാത്രമല്ല, മറ്റ് സാമ്പത്തിക ബാധ്യതകളും കാരണമാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്യുകയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്യും. ഒളിവിലായിരുന്ന കാലയളവിൽ ആരുമായി ബന്ധപ്പെട്ടു എന്നതും പൊലീസ് പരിശോധിക്കും.

വിഷ്ണു ലോൺ ആപ്പിൽ നിന്ന് 10,000 രൂപ വായ്പ എടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, 65,000 രൂപ വായ്പ എടുത്തതായും പലിശയോടെ അത് ഒരു ലക്ഷം രൂപയ്ക്ക് മുകളിലായതായും സഹോദരങ്ങൾക്ക് അയച്ച സന്ദേശത്തിൽ വിഷ്ണു വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ 13നാണ് ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാതായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

You may also like