തിരുവനന്തപുരം: ഐ.എസ്.ആർ.ഒ യുടെ കീഴിൽ പ്രവർത്തിക്കുന്ന ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ(എൽ.പി.എസ്.സി) 2026-ലെ സയന്റിസ്റ്റ്/എഞ്ചിനീയർ ‘എസ്‌സി’ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ ആറു ഒഴിവുകളാണ് നിലവിലുള്ളത്.
ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ മുഖേന മാത്രമാണ് അപേക്ഷ സമർപ്പിക്കാനാകുക. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 മേയ് 12 ഉച്ചയ്ക്ക് 2 മണിവരെ ആണ്. 2026 മേയ് 12നകം 30/35 വയസ്സ് വരെയാണ് പ്രായപരിധി.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പേ ലെവൽ 10 പ്രകാരം ₹56,100 മുതൽ ₹1,77,500 വരെ ശമ്പളം ലഭിക്കും. കൂടാതെ ഡി.എ, എച്ച്.ആർ.എ, യാത്രാഭത്ത, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാകും.
📌 വിദ്യാഭ്യാസ യോഗ്യതകൾ
- പോസ്റ്റ് 803: മെക്കാനിക്കൽ/പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ബിഇ/ബിടെക് അല്ലെങ്കിൽ വെൽഡിംഗ്/മെറ്റലർജി ബന്ധപ്പെട്ട എംഇ/എംടെക്
- പോസ്റ്റ് 804: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിഇ/ബിടെക് അല്ലെങ്കിൽ ടർബോ മെഷിനറി/ഇന്റേണൽ കംബഷൻ വിഷയങ്ങളിലുള്ള എംഇ/എംടെക്
- പോസ്റ്റ് 805: ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്‌സ് ബിഇ/ബിടെക് അല്ലെങ്കിൽ പവർ ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഷയങ്ങളിൽ എംഇ/എംടെക്
- പോസ്റ്റ് 806: ഇലക്ട്രോണിക്‌സ്/ഇൻസ്ട്രുമെന്റേഷൻ ബിഇ/ബിടെക് അല്ലെങ്കിൽ ആർ.എഫ്/മൈക്രോവേവ് മേഖലയിൽ എംഇ/എംടെക്
- പോസ്റ്റ് 807: മെറ്റലർജി/മെറ്റീരിയൽ സയൻസ് മേഖലയിൽ ബിഇ/ബിടെക്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
www.lpsc.gov.in
