Home Businessസ്വർണം നാട്ടിലേക്ക്: 104.23 മെട്രിക് ടൺ ഇന്ത്യയിൽ എത്തിച്ച് റിസർവ് ബാങ്ക്

സ്വർണം നാട്ടിലേക്ക്: 104.23 മെട്രിക് ടൺ ഇന്ത്യയിൽ എത്തിച്ച് റിസർവ് ബാങ്ക്

by news_desk1
0 comments

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണശേഖരം ഘട്ടംഘട്ടമായി രാജ്യത്തേക്ക് തിരിച്ചെത്തിച്ച് ആഭ്യന്തര സുരക്ഷ വർധിപ്പിച്ച് റിസർവ് ബാങ്ക് . 2025-26 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ മാത്രം 104.23 മെട്രിക് ടൺ സ്വർണമാണ് ഇന്ത്യയിലേക്ക് എത്തിച്ചതെന്ന് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോർ ഇന്റർനാഷനൽ സെറ്റിൽമെന്റ്സിലും സൂക്ഷിച്ചിരുന്ന സ്വർണമാണ് രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവന്നത്. സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 63.83 മെട്രിക് ടൺ സ്വർണം എത്തിച്ചിരുന്നു. ഇതോടെ 2025-26ൽ ആകെ 168.06 മെട്രിക് ടൺ സ്വർണം ഇന്ത്യയിൽ എത്തിച്ചു.

ഇപ്പോൾ ആർബിഐയുടെ മൊത്തം 880.52 മെട്രിക് ടൺ സ്വർണത്തിൽ ഏകദേശം 77 ശതമാനം (680 മെട്രിക് ടൺ) രാജ്യത്തിനകത്താണ് സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 59.2 ശതമാനം മാത്രമായിരുന്നു. ശേഷിക്കുന്ന 197.67 മെട്രിക് ടൺ സ്വർണം വിദേശ ബാങ്കുകളിലാണ് നിലനിൽക്കുന്നത്.

ആഗോള തലത്തിൽ സ്വർണവില ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിലും അതിന്റെ പ്രതിഫലനം കാണപ്പെട്ടു. 2026 മാർച്ചോടെ സ്വർണത്തിന്റെ വിഹിതം ഏകദേശം 16.70 ശതമാനമായി ഉയർന്നു.

റഷ്യയുടെ യുക്രെയ്ൻ തുടങ്ങിയ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് പിന്നാലെ കരുതൽ ശേഖരം കൂടുതൽ സുരക്ഷിതമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സ്വർണം രാജ്യത്തേക്ക് മാറ്റുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

അതേസമയം, ആഭ്യന്തര സംഭരണം വർധിപ്പിച്ചിട്ടുണ്ടെങ്കിലും മൊത്തത്തിലുള്ള സ്വർണശേഖരത്തിൽ വലിയ വർധന ഉണ്ടായിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 86 മെട്രിക് ടൺ മാത്രം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

ആഗോള കേന്ദ്രബാങ്കുകളിൽ സ്വർണം വാങ്ങുന്നതിൽനാഷനൽ ബാങ്ക് ഓഫ് പോളണ്ട് മുൻപന്തിയിലാണെന്നും, പിന്നാലെ ഉസ്ബെക്കിസ്ഥാനും ചൈനയും ഉൾപ്പെടുന്ന ബാങ്കുകളാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

You may also like