3
കണ്ണൂർ: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ ആന്ത്രോപോളജി പഠന വകുപ്പിൽ 2026-27 അധ്യയന വർഷത്തേക്കുള്ള എം.എ ആന്ത്രോപോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
കുറഞ്ഞത് 45 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാനാവുക. ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
താൽപര്യമുള്ളവർ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മെയ് 24നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.admissions.kannuruniversity.ac.in
ഫോൺ: 0497 2766388, 0497 2715227.
