Home Education/Careerഅസാപ് കേരളയിൽ കോളേജ് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് അവസരം

അസാപ് കേരളയിൽ കോളേജ് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് അവസരം

by news_desk1
0 comments

അസാപ് കേരളയിൽ കോളേജ് വിദ്യാർത്ഥികൾക്കായി ഇൻഡസ്ട്രി റിലവന്റ് ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിൽ അവസരമൊരുക്കുന്നു. ഐടി സെക്ടർ, ബാങ്കിംഗ്, ഫിനാൻസ് ആന്റ് സർവീസ്, വിഷ്വൽ മീഡിയ ആന്റ് മാർക്കറ്റിംഗ് എന്നീ സെക്ടറുകളിലെ വിവിധ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്കാണ് അവസരമുള്ളത്.

പ്രായോഗിക പരിചയം, വിദഗ്ധരിൽ നിന്ന് ഹാൻഡ്‌സ് ഓൺ ട്രെയിനിംഗ്, സർട്ടിഫിക്കേറ്റ് എന്നിവ ഇതിലൂടെ ലഭിക്കും. വിദ്യാർത്ഥികൾക്ക് കരിയർ ശക്തിപ്പെടുത്താനും ജോലി ലഭ്യമാക്കാനും ഇവ സഹായിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: മെയ് 12. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://forms.gle/cVwM2TKAXyDadbhB9. കൂടുതൽ വിവരങ്ങൾക്ക് പാലക്കാട് 9495999667, 9495999721, മലപ്പുറം: 9495999658
തൃശൂർ: 9495999675 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

You may also like