Home Education/Careerസർക്കാർ സ്ഥാപനങ്ങളിൽ ജൂനിയർ അസിസ്റ്റന്റ് ഒഴിവുകൾ; വിജ്ഞാപനവുമായി പി.എസ്.സി

സർക്കാർ സ്ഥാപനങ്ങളിൽ ജൂനിയർ അസിസ്റ്റന്റ് ഒഴിവുകൾ; വിജ്ഞാപനവുമായി പി.എസ്.സി

by news_desk1
0 comments

തിരുവനന്തപുരം: വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, കൊച്ചിൻ കെമിക്കൽസ് എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലായി 10 ഒഴിവുകളാണ് നിലവിലുള്ളത്.

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് ആറുമാസത്തെ കംപ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമ (ഡി.സി.എ)യും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 18 മുതൽ 40 വയസ്സ് വരെയാണ്.

ശമ്പളം ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ചട്ടങ്ങൾ പ്രകാരമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 3 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് കേരള പി.എസ്.സി യുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

You may also like