Home Entertainmentകാലില്‍ വീണ ആരാധകനെ തടയാതെ ചേര്‍ത്തുപിടിച്ച് സൂര്യ; വൈറലായി വീഡിയോ

കാലില്‍ വീണ ആരാധകനെ തടയാതെ ചേര്‍ത്തുപിടിച്ച് സൂര്യ; വൈറലായി വീഡിയോ

by news_desk1
0 comments

ഹൈദരാബാദില്‍ നടന്ന ‘കറുപ്പ്’ സിനിമയുടെ തെലുങ്ക് പതിപ്പായ ‘വീരഭദ്രുഡു’യുടെ പ്രീ റിലീസ് ചടങ്ങിനിടെ നടന്‍ സൂര്യ നടത്തിയ ഇടപെടല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ആരാധകന്റെ പെരുമാറ്റത്തേക്കാള്‍ സൂര്യയുടെ മാനുഷിക സമീപനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വേദിയില്‍ സൂര്യയെ സമീപിച്ച ഒരു യുവാവ് താരത്തിന്റെ കാലില്‍ വീണ് അനുഗ്രഹം തേടുകയായിരുന്നു. യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗം വേണ്ടെന്ന് സൂര്യ തന്നെ നിര്‍ദേശിച്ചു. തുടര്‍ന്ന് ആരാധകനെ അടുത്തേക്ക് വിളിച്ചുനിര്‍ത്തി സെല്‍ഫി എടുക്കാനും താരം അവസരം നല്‍കി.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആരാധകന്റെ അതിരുകടന്ന പെരുമാറ്റത്തെ ചിലര്‍ വിമര്‍ശിക്കുമ്പോള്‍, സാഹചര്യത്തെ സമാധാനപരമായി കൈകാര്യം ചെയ്ത സൂര്യയ്ക്ക് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.

സംഭവസമയത്ത് നടന്‍ കാര്‍ത്തിയും വേദിയില്‍ സൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു. ‘കറുപ്പ്’ സിനിമയുടെ റിലീസിനായുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഇരുവരും ഹൈദരാബാദിലെത്തിയത്.

You may also like