Home Nationalസോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം

സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം

by news_desk1
0 comments

ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചത്.

മൈനർ ശസ്ത്രക്രിയയ്ക്കായാണ് ചികിത്സ തേടിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചികിത്സകൾ സാധാരണ നടപടികളുടെ ഭാഗമാണെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

You may also like