8
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് കേരള) ചാത്തന്നൂര്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സ്‌മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
18 വയസിന് മുകളില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഞ്ച് ദിവസമാണ് പരിശീലനത്തിന്റെ ദൈര്‍ഘ്യം. ഡ്രോണ്‍ നിയന്ത്രണം, സുരക്ഷാ മാനദണ്ഡങ്ങള്‍, പ്രായോഗിക പരിശീലനം എന്നിവ ഉള്‍പ്പെടുന്ന കോഴ്‌സാണ് സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999721, 8086824194.

