Home Business1400 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് കേരളവിഷൻ; പുതിയ വാർഷിക പ്രവർത്തന പദ്ധതി പ്രഖ്യാപിച്ചു

1400 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് കേരളവിഷൻ; പുതിയ വാർഷിക പ്രവർത്തന പദ്ധതി പ്രഖ്യാപിച്ചു

by news_desk1
0 comments

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ഇന്റർനെറ്റ്, ടെലിവിഷൻ സേവനദാതാക്കളിലൊന്നായ കേരളവിഷൻ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക പ്രവർത്തന പദ്ധതി പ്രഖ്യാപിച്ചു. 1400 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്.

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കേരള കമ്യൂണിക്കേറ്റേഴ്സ് കേബിൾ ലിമിറ്റഡ്, കേരളവിഷൻ ബ്രോഡ്ബാൻഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പദ്ധതി അവതരണം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1150 കോടി രൂപയുടെ വിറ്റുവരവാണ് കേരളവിഷൻ നേടിയത്.

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ടിവി, ബ്രോഡ്ബാൻഡ് സേവനങ്ങളുടെ വികസനവും സാങ്കേതിക നവീകരണങ്ങളും ഉൾപ്പെടുത്തി ഭാവി പ്രവർത്തനരേഖയും ചടങ്ങിൽ അവതരിപ്പിച്ചു.

സി.ഒ.എ ജനറൽ സെക്രട്ടറി പി.ബി. സുരേഷ്, ട്രഷറർ ബിനു ശിവദാസ്, കെ.സി.സി.എൽ-കേരളവിഷൻ ബ്രോഡ്ബാൻഡ് ചെയർമാൻ പി.പി. സുരേഷ് കുമാർ, മാനേജിങ് ഡയറക്ടർ അനിൽ മംഗലത്ത് എന്നിവർ നെറ്റ്‌വർക്ക് വികസന പദ്ധതികളും ഭാവി ലക്ഷ്യങ്ങളും വിശദീകരിച്ചു.

കേരളവിഷൻ സി.ഒ.ഒ എൻ. പത്മകുമാർ വാർഷിക പ്രവർത്തന പദ്ധതിയുടെ അവതരണം നടത്തി. വിവിധ സാങ്കേതിക സെഷനുകൾക്കും പരിശീലന പരിപാടികൾക്കും വ്യവസായ രംഗത്തെ വിദഗ്ധർ നേതൃത്വം നൽകി.

മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള പുരസ്കാര വിതരണവും ചടങ്ങിന്റെ

You may also like