5
തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ലക്ചറർ, ട്രേഡ്സ്മാൻ തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു. മേയ് 18 രാവിലെ 10 മണിക്കാണ് കോളേജ് ക്യാംപസിൽ അഭിമുഖം സംഘടിപ്പിക്കുന്നത്.
ലക്ചറർ തസ്തികയ്ക്ക് ബി.ടെക് സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് യോഗ്യതയും ട്രേഡ്സ്മാൻ തസ്തികയ്ക്ക് ഐ.ടി.ഐ സിവിൽ യോഗ്യതയും നിർബന്ധമാണ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം നേരിട്ട് കോളേജിൽ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: www.cpt.ac.in.

