Home Entertainmentഒടിടിയിലും തിളങ്ങി മഞ്ജു വാര്യർ; ‘മിസ്റ്റർ എക്സ്’യിലെ ആക്ഷൻ പ്രകടനത്തിന് വൻ കൈയടി

ഒടിടിയിലും തിളങ്ങി മഞ്ജു വാര്യർ; ‘മിസ്റ്റർ എക്സ്’യിലെ ആക്ഷൻ പ്രകടനത്തിന് വൻ കൈയടി

by news_desk1
0 comments

ചെന്നൈ: ഒടിടി റിലീസിന് പിന്നാലെ തമിഴ് സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം ‘മിസ്റ്റർ എക്സ്’ ശ്രദ്ധനേടുന്നു. ജിയോ ഹോട്‌സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് നടി മഞ്ജു വാര്യറുടെ ആക്ഷൻ പ്രകടനമാണ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരിക്കുന്നത്.

ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ, അതുല്യ രവി, അനഘ, റൈസ വിൽസൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മനു ആനന്ദാണ് സംവിധാനം ചെയ്തത്. തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും ഒടിടി റിലീസിന് ശേഷം ചിത്രത്തിന് പുതിയ സ്വീകാര്യത ലഭിക്കുകയാണ്.

ഇന്റലിജൻസ് ഉദ്യോഗസ്ഥയായ ഇന്ദിര വർമ എന്ന ശക്തമായ കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. കഥയുടെ സസ്പെൻസ് നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന കഥാപാത്രമായി മഞ്ജു സിനിമയിൽ തിളങ്ങുന്നുവെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ക്ലൈമാക്സിനോടനുബന്ധിച്ചുള്ള ആക്ഷൻ രംഗങ്ങളിൽ മഞ്ജുവിന്റെ പ്രകടനത്തിന് സമൂഹമാധ്യമങ്ങളിലും വൻ കൈയടിയാണ് ലഭിക്കുന്നത്.

മലയാള സിനിമയിൽ പതിവ് കഥാപാത്രങ്ങളിൽ ഒതുങ്ങുന്ന മഞ്ജു, തമിഴ് ഉൾപ്പെടെയുള്ള അന്യഭാഷ ചിത്രങ്ങളിൽ വ്യത്യസ്ത വേഷങ്ങളിലൂടെ കൂടുതൽ ശ്രദ്ധ നേടുകയാണെന്ന അഭിപ്രായവും ആരാധകർ പങ്കുവെക്കുന്നു. ആര്യയ്‌ക്കൊപ്പമുള്ള മഞ്ജുവിന്റെ സ്ക്രീൻ സാന്നിധ്യവും ആക്ഷൻ രംഗങ്ങളിലെ മികവും സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

You may also like