Home Nationalരാജ്യസഭ തെരഞ്ഞെടുപ്പ് നീക്കങ്ങൾക്ക് തുടക്കം; ജൂണിൽ ഒഴിവാകുന്നത് 22 സീറ്റുകൾ

രാജ്യസഭ തെരഞ്ഞെടുപ്പ് നീക്കങ്ങൾക്ക് തുടക്കം; ജൂണിൽ ഒഴിവാകുന്നത് 22 സീറ്റുകൾ

by news_desk1
0 comments

ദില്ലി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ രാജ്യസഭ തെരഞ്ഞെടുപ്പിനായുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് വേഗം കൂട്ടി ദേശീയ പാർട്ടികൾ. ജൂൺ മാസത്തിൽ 22 രാജ്യസഭാ സീറ്റുകളിലാണ് കാലാവധി അവസാനിച്ച് ഒഴിവ് വരുന്നത്.

പ്രമുഖ നേതാക്കളായ മല്ലികാർജുൻ ഖർഗെ, എച്ച് ഡി ദേവഗൗഡ, ദിഗ് വിജയ് സിംഗ്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവരുടെ കാലാവധിയും ഇതോടെ അവസാനിക്കും. ഖർഗെയെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

കോൺഗ്രസിൽ നിന്ന് അശോക് ഗലോട്ടും പവൻ ഖേരയും രാജ്യസഭ പ്രവേശനത്തിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ദിഗ് വിജയ് സിംഗിന് വീണ്ടും അവസരം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.

ജാർഖണ്ഡിൽ ഒഴിവാകുന്ന രണ്ട് സീറ്റുകളിൽ ഒന്ന് കോൺഗ്രസിന് നൽകണമെന്ന ആവശ്യം പാർട്ടി നേതൃത്വം മുന്നോട്ടുവെച്ചിട്ടുണ്ട്. ബിജെപിയും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ അടുത്തയാഴ്ച മുതൽ ആരംഭിക്കാനാണ് തീരുമാനം.

രാജ്യസഭയിലെ ശക്തിസമവാക്യങ്ങളിൽ മാറ്റമുണ്ടാക്കാൻ സാധ്യതയുള്ള തെരഞ്ഞെടുപ്പായതിനാൽ പ്രധാന പാർട്ടികൾ ഇതിനോടകം തന്നെ തന്ത്രരൂപീകരണത്തിലേക്ക് കടന്നിട്ടുണ്ട്.

You may also like